പേനയിൽ നിറഞ്ഞ മഷി
ഞാനവിശ്വസനീയമായ ഒരു കഥ എഴുതുകയായിരുന്നു. തികച്ചും സാങ്കൽപ്പീകം
. അതെന്റെ ഹൃദയത്തിന്റെ ഏതൊ ദുർബലതയിൽ നിന്നും ഒഴുകി വന്നു. എന്റെ പകൽ കിനാവുകളിലാണത് രൂപം വച്ചത്. ഗ്രീഷ്മത്തിൽ മഞ്ഞുപൊഴിയുമ്പോലെ എന്റെ കഥയിൽ വാക്കുകളും കഥാപാത്രങ്ങളും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
അപ്പോഴാണ് എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു കഥാപാത്രം സംസാരിക്കാൻ തുടങ്ങിയത്. എന്റെ കഥയിലെ നായികയായിരുന്നു അവൾ. അവളെന്നോട് കയർത്തുകൊണ്ട് സംസാരിച്ചു. നിന്റെ ഇഷ്ടങ്ങൾക്കൊത്ത് ചലിക്കാൻ വിധിക്കപ്പെട്ട ഒരു പീറ കഥാപാത്രമല്ല എന്നവൾ തർക്കിച്ചു. നിന്റെ സങ്കൽപ്പങ്ങൾ എത്ര പഴഞ്ചനും സ്വാർത്ഥവുമാണെന്നു് അവളെന്നെ പുച്ഛിച്ചു.
എടാ തന്തക്കു പിറക്കാത്തവനെ, നിന്റെ സ്വയംഭോഗത്തെ തൃപ്തിപ്പെടുത്തുവാനോ നിന്റെ എഴുത്ത്? നീ എന്റെ ജീവിതത്തെ അതിന്റെ വേദനയിൽ ദർശിച്ചിട്ടുണ്ടോ? ഒരു പെണ്ണ് നെരിപ്പോടുപോലെ നീറി നീറി ജീവിക്കുന്നതിന്റെ യുക്തികൾ നിനക്കറിയുമോ? ഇല്ലെങ്കിൽ നീ എഴുതരുത്. കയറൂ ഈ പേനക്കുള്ളിൽ. ഇനി മഷിക്കു പകരം നീ. ഞാനെഴുതും. കൊല്ലന്റെ ആലയിലെ തീ പോലെ ഞാൻ കഠിനമായതിനെയെല്ലാം ഉരുക്കിയെടുക്കും. നീ വെറും മഷിയായി എന്റെ അക്ഷരങ്ങൾക്ക് നിറം കൊടുത്താൽ മാത്രം …