ഒരു മരം നടുമ്പോള്‍...
എനിക്കും ഒരു മരം നടണം
എവിടെ നട്ടുവളര്‍ത്തും എന്റെ മരത്തെ?
ജനലരികില്‍ മുറ്റത്തു നട്ടാലോ...
അപ്പോള്‍ ഉറക്കമുണര്‍ന്നപാടേ
മരത്തെ കണികാണാം
ഓരോദിവസവും
അതിലെത്ര തളിരിലകള്‍ നാമ്പിട്ടു
എന്ന് എണ്ണി തിട്ടപ്പെടുത്താം
ജാരനെപ്പോലെ പതുങ്ങിവന്ന്
മരത്തെ കെട്ടിപിടിക്കും
മകരമഞ്ഞിനെ വഴക്കുപറയാം
മരവുമായി കൂട്ടുകൂടാം
അവളെ പാട്ടും കവിതയും കേള്‍പ്പിക്കാം
അപ്പോള്‍ അവളുടെ ചില്ലകള്‍
എന്റെ മുറിയിലേക്കു ചാഞ്ഞു വരും
അതില്‍ സുഗന്ധ സൂനങ്ങള്‍ ഉണര്‍ന്നു വരും
ഉറക്കത്തില്‍
പേകിനാവുകള്‍ കാണാതിരിക്കാന്‍
മരമെന്നെ ദയാപൂര്‍വ്വം ആലിംഗനം ചെയ്യും
എന്റെ സ്വപ്നങ്ങള്‍
അങ്ങനെ ചിറകുവിരിക്കേ അമ്മ പറഞ്ഞു,
ഉണ്ണീ ഇലകള്‍ കൊഴിച്ച് മരം
മുറ്റമാകെ ചപ്പു ചവറാക്കും
കാറ്റിലും മഴയിലും മരം വീണ്
നമ്മുടെ പുര തകര്‍ന്നു പോകും.
പിന്നെ,
എവിടെ കൊണ്ടു നടും എന്റെ മരത്തെ
പറമ്പില്‍ നട്ടാലോ.. അതുമതി,
അപ്പോള്‍ വരാന്തയിലിരുന്ന്
ഉച്ചക്കാറ്റേറ്റ്
എനിക്കു മരത്തിന്റെ നൃത്തം കാണാം
അതിന്റെ ചില്ലയില്‍ വന്നിരിക്കുന്ന
പൂങ്കുരുവിയുടെ പാട്ടുകേള്‍ക്കാം
മഞ്ഞക്കിളിയോട് കഥ പറയാം
പണിക്കാരിപെണ്ണുങ്ങള്ക്ക്
അവരുടെ ഓമനകളെ
ആ തണലില്‍ കൊഞ്ചിക്കാം
താരാട്ടു പാടിയുറക്കാം
…
എവിടെ നട്ടുവളര്‍ത്തും എന്റെ മരത്തെ?
ജനലരികില്‍ മുറ്റത്തു നട്ടാലോ...
അപ്പോള്‍ ഉറക്കമുണര്‍ന്നപാടേ
മരത്തെ കണികാണാം
ഓരോദിവസവും
അതിലെത്ര തളിരിലകള്‍ നാമ്പിട്ടു
എന്ന് എണ്ണി തിട്ടപ്പെടുത്താം
ജാരനെപ്പോലെ പതുങ്ങിവന്ന്
മരത്തെ കെട്ടിപിടിക്കും
മകരമഞ്ഞിനെ വഴക്കുപറയാം
മരവുമായി കൂട്ടുകൂടാം
അവളെ പാട്ടും കവിതയും കേള്‍പ്പിക്കാം
അപ്പോള്‍ അവളുടെ ചില്ലകള്‍
എന്റെ മുറിയിലേക്കു ചാഞ്ഞു വരും
അതില്‍ സുഗന്ധ സൂനങ്ങള്‍ ഉണര്‍ന്നു വരും
ഉറക്കത്തില്‍
പേകിനാവുകള്‍ കാണാതിരിക്കാന്‍
മരമെന്നെ ദയാപൂര്‍വ്വം ആലിംഗനം ചെയ്യും
എന്റെ സ്വപ്നങ്ങള്‍
അങ്ങനെ ചിറകുവിരിക്കേ അമ്മ പറഞ്ഞു,
ഉണ്ണീ ഇലകള്‍ കൊഴിച്ച് മരം
മുറ്റമാകെ ചപ്പു ചവറാക്കും
കാറ്റിലും മഴയിലും മരം വീണ്
നമ്മുടെ പുര തകര്‍ന്നു പോകും.
പിന്നെ,
എവിടെ കൊണ്ടു നടും എന്റെ മരത്തെ
പറമ്പില്‍ നട്ടാലോ.. അതുമതി,
അപ്പോള്‍ വരാന്തയിലിരുന്ന്
ഉച്ചക്കാറ്റേറ്റ്
എനിക്കു മരത്തിന്റെ നൃത്തം കാണാം
അതിന്റെ ചില്ലയില്‍ വന്നിരിക്കുന്ന
പൂങ്കുരുവിയുടെ പാട്ടുകേള്‍ക്കാം
മഞ്ഞക്കിളിയോട് കഥ പറയാം
പണിക്കാരിപെണ്ണുങ്ങള്ക്ക്
അവരുടെ ഓമനകളെ
ആ തണലില്‍ കൊഞ്ചിക്കാം
താരാട്ടു പാടിയുറക്കാം
…