കുര്‍ളയിലെ ശവങ്ങള്
ജോലി കഴിഞ്ഞര്ദ്ധരാത്രിയില്
കുര്‍ള സ്റ്റേഷനില്‍
പാളം മുറിച്ചു കടക്കവേ
എന്നുമോരോ ശവങ്ങള്
അംഗങ്ങള്‍ മുറിഞ്ഞവ
ചതഞ്ഞവ ചോരതെറിച്ചവ
ആണാകാം പെണ്ണാകാം
ആരുമായാലെന്താ ശവങ്ങളല്ലേ
വീട്ടിലെത്തി കുളിച്ചുണങ്ങും വരെ
ഓരോ ശവവും എന്റെ ചുമലേറി
ഓരോ കഥ പറയും
കഥകളില്‍ കദനങ്ങള്‍ കനവുകള്‍
പ്രേമം, കാമം, കുശുമ്പ്, കുന്നായ്മ...
ഗതികെട്ട് ഒരിക്കല്‍ ഞാനൊരു ശവത്തോടാരാഞ്ഞു-
എന്റിഷ്ടാ, നീയ്യെന്താ വേതാളമോ?
ശവം കുടുകുടാ ചിരിച്ചു
പിന്നെ
എന്റെ തോളില്‍ നിന്നിറങ്ങി
തലകുമ്പിട്ട് ഇരുട്ടിലേക്കിറങ്ങിപ്പോയി
ഇപ്പോഴും
ആ ശവച്ചിരി എന്റെ കാതിലിരിക്കുന്നു
ആ ശവഗന്ധം ശ്വാസത്തിലിരിക്കുന്നു
ആ ശവച്ചോര ചുമലിലൂടൊഴുകുന്നു
ഇപ്പോഴും എപ്പോഴും...
കുര്‍ള സ്റ്റേഷനില്‍
പാളം മുറിച്ചു കടക്കവേ
എന്നുമോരോ ശവങ്ങള്
അംഗങ്ങള്‍ മുറിഞ്ഞവ
ചതഞ്ഞവ ചോരതെറിച്ചവ
ആണാകാം പെണ്ണാകാം
ആരുമായാലെന്താ ശവങ്ങളല്ലേ
വീട്ടിലെത്തി കുളിച്ചുണങ്ങും വരെ
ഓരോ ശവവും എന്റെ ചുമലേറി
ഓരോ കഥ പറയും
കഥകളില്‍ കദനങ്ങള്‍ കനവുകള്‍
പ്രേമം, കാമം, കുശുമ്പ്, കുന്നായ്മ...
ഗതികെട്ട് ഒരിക്കല്‍ ഞാനൊരു ശവത്തോടാരാഞ്ഞു-
എന്റിഷ്ടാ, നീയ്യെന്താ വേതാളമോ?
ശവം കുടുകുടാ ചിരിച്ചു
പിന്നെ
എന്റെ തോളില്‍ നിന്നിറങ്ങി
തലകുമ്പിട്ട് ഇരുട്ടിലേക്കിറങ്ങിപ്പോയി
ഇപ്പോഴും
ആ ശവച്ചിരി എന്റെ കാതിലിരിക്കുന്നു
ആ ശവഗന്ധം ശ്വാസത്തിലിരിക്കുന്നു
ആ ശവച്ചോര ചുമലിലൂടൊഴുകുന്നു
ഇപ്പോഴും എപ്പോഴും...